കളത്തൂര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഒന്നാം വാര്‍ഷികം കളത്തൂര്‍ സെന്റ് മേരിസ് പാരിഷ് ഹാളില്‍ നടന്നു. വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റി വച്ച ഓണാഘോഷ പരിപാടികളും വാര്‍ഷികത്തോടനുബന്ധിച്ച് നടന്നു. അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മതസൗഹാര്‍ദ്ദവും മനുഷ്യ സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്നതില്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായ കൂട്ടായ്മകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സിറിയക്ക് ജേക്കബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ സി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കളത്തൂര്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാദര്‍ ജോസ് മഠത്തിക്കുന്നേല്‍, കോര്‍വ സംസ്ഥാന ജനറല്‍ സെക്രട്ടറി പിസി അജിത് കുമാര്‍, കോര്‍വ പ്രസിഡന്റ് ഒ ആര്‍ ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി ചന്ദ്രകുമാര്‍, കാണക്കാരി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്‍സി സിറിയക്, ലൗലിമോള്‍ വര്‍ഗീസ്, ജോര്‍ജ് കുറ്റിക്കാട്ടു കുന്നേല്‍, വനിത വിഭാഗം സെക്രട്ടറി ജയ സുഭാഷ്, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി ജെ മൈക്കിള്‍, ജോ. ട്രഷറര്‍ സദാനന്ദന്‍ പി എസ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ഗാനമേള തിരുവാതിര കളി, തുടങ്ങിയ പരിപാടികളുംനടന്നു.
0 Comments