കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരായി സമൂഹ ജാഗ്രത ജ്യോതി തെളിയിച്ചു. കാണക്കാരി അമ്പല കവലയില്‍ നടന്ന പരിപാടി കോട്ടയം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍, വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍, പിടിഎ പ്രസിഡണ്ട് വി.ജി അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഷിനി എസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തോമസ് സെബാസ്റ്റ്യന്‍, മനോജ് ബെഞ്ചമിന്‍, അധ്യാപകരായ രേഷ്മ, ലത, അമ്പിളി, വിജി, ജാസ്മിന്‍, രഞ്ജിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കുട്ടികളുടെ ഫ്‌ലാഷ് മോബും തെരുവ് നാടകവും നടന്നു.
0 Comments