Breaking...

9/recent/ticker-posts

Header Ads Widget

മധുരിമ കൃഷികൂട്ടത്തിന്റെ കരൂര്‍ ശര്‍ക്കര വിപണിയിലെത്തുന്നു.



മധുരിമ കൃഷികൂട്ടത്തിന്റെ കരൂര്‍ ശര്‍ക്കര വിപണിയിലെത്തുന്നു. കരൂരില്‍ മധുരിമ കൃഷിക്കൂട്ടത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കരൂര്‍ ശര്‍ക്കരയാണ്  വിപണിയിലെത്തുന്നത്. കരിമ്പുകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ശര്‍ക്കര നേരിട്ട് വിപണിയിലെത്തിക്കാനാണ് കര്‍ഷകരുടെ ഉദ്യമം. വലവൂര്‍ മധുരിമ കൃഷിക്കൂട്ടം അംഗങ്ങളായ കാഞ്ഞിരപ്പാറയില്‍ കെ.ബി.സന്തോഷ്, പൊന്നത്ത് പി.എ.ജോസ്, വെള്ളംകുന്നേല്‍ കെ.ടി.സജി എന്നിവരുടെ നേതൃത്വത്തിലാണ്  കരൂര്‍ ശര്‍ക്കര വിപണിയിലെത്തുന്നത്.  ശര്‍ക്കരയ്ക്ക് കേരള ഗ്രോ അംഗീകാരവും ലഭിച്ചിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിപണന ഉദ്ഘാടനവും ലോഗോ പ്രകാശനവും ഒക്ടോബര്‍. 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് വലവൂര്‍ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടക്കും.

.

കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടക സിമിതി കണ്‍വീനര്‍ വി.ടി തോമസ് അധ്യക്ഷത വഹിക്കും. ഫ്രാന്‍സീസ് ജോര്‍ജ് എം.പി ലോഗോ പ്രകാശനം നിര്‍വഹിക്കും. കരൂര്‍ ശര്‍ക്കരയുടെ വിപണനോദ്ഘാടനം ജോസ് കെ. മാണി എം.പി  നിര്‍വഹിക്കും. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ ഏറ്റുവാങ്ങും. ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം മാണി സി.കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തും.ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.ഹാളില്‍  വിവിധ കൃഷി അധിഷ്ഠിത ഉല്‍പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും ഉണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് കരിമ്പിന്‍ കൃഷി നടത്തിയത്. കൂടുതല്‍ തരിശുപാടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള തയ്യാറിലാണ്അംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ കരൂര്‍ കൃഷിഓഫീസര്‍ പരിതുദീന്‍ വി.എം പ്രസിഡന്റ് സന്തോഷ് കെ.ബി ,പി.എ ജോസ് പൊന്നത്ത്,സജി എം.ടി മാപ്പിലയില്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Post a Comment

0 Comments