കേരളാ കോണ്‍ഗ്രസ് 60-ാം ജന്മദിന സമ്മേളനവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങളും കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള ജനതയുടെ താല്‍പര്യം സംരക്ഷിക്കാനും കേരള സംസ്ഥാനത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനും കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു.കേരള രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്നും പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി. ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് മുന്നണിയുടെ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ കേരള കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., തോമസ് ഉണ്ണിയാടന്‍, നേതാക്കളായ ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. ഡി.കെ. ജോണ്‍, എം.പി. പോളി, അപു ജോണ്‍ ജോസഫ്, ഷീല സ്റ്റീഫന്‍, ജോണ്‍ കെ. മാത്യൂസ്, കൊട്ടാരക്കര പൊന്നച്ചന്‍, കെ.എഫ്. വര്‍ഗീസ്, എബ്രാഹം കലമണ്ണില്‍, അഹമ്മദ് തോട്ടത്തില്‍,
രാജന്‍ കണ്ണാട്ട്, ഗ്രേസമ്മ മാത്യു, മോഹനന്‍ പിള്ള, ജോര്‍ജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, എ.കെ. ജോസഫ്, തോമസ് എം. മാത്തുണ്ണി, കുഞ്ഞ് കോശി പോള്‍, ജയ്‌സണ്‍ ജോസഫ്, ജേക്കബ് എബ്രാഹം, ജോണി ചക്കിട്ട, മാത്യു ജോര്‍ജ്, റോയി ഉമ്മന്‍, ചെറിയാന്‍ ചാക്കോ, കെ.വി. കണ്ണന്‍, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, സേവി കുരിശുവീട്ടില്‍, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ബേബി മുണ്ടാടന്‍, എ.റ്റി. പൗലോസ്, തോമസ് ഉഴുന്നാലില്‍, ജോര്‍ജ് പുളിങ്കാട്, ജോണി അരീക്കാട്ടേല്‍, സാബു പ്ലാത്തോട്ടം, അഡ്വ. പി.സി. മാത്യു, അജിത് മുതിരമല, എന്നിവര്‍ പ്രസംഗിച്ചു.
0 Comments