കേരളത്തിലെ ഒരു കര്‍ഷകന്റെയും കൃഷി ഭൂമി ഇ.എസ്.ഐ മേഖലയായി പ്രഖ്യാപിക്കുവാന്‍ കേരള കോണ്‍ഗ്രസ് (എം) അനുവദിക്കുകയില്ലന്ന് എന്ന് ജോസ് കെ മാണി എംപി പറഞ്ഞു. നിയമപരമായും, രാഷ്ട്രീയപരമായും വിഷയത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍, കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ് വില്ലേജുകള്‍ ഉള്‍പ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗവും സായാഹ്ന ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജുകുട്ടി ആഗസ്തി, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സണ്ണി വാവലാങ്കല്‍, ജാന്‍സ് വയലിക്കുന്നേല്‍, നിയോജകമണ്ഡലം സെക്രട്ടറി സോജന്‍ ആലക്കുളം,കുട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് മുണ്ടുപാലം, മണ്ഡലം പ്രസിഡന്റ്മാരായ ദേവസ്യച്ചന്‍ വാണിയപുര,തോമസ് കട്ടക്കല്‍, ചാര്‍ളി കോശി, ഔസേപ്പച്ചന്‍ കല്ലങ്ങാട്ട്, സാജു പുല്ലാട്ട്, ജോഷി മൂഴിയാങ്കല്‍, അഡ്വ:ഇസഡ് ജേക്കബ്, സംസ്ഥാന കമ്മറ്റിയംഗം സണ്ണി മാത്യു, റ്റിറ്റോ മേലുകാവ്, ജോസുകുട്ടി പൂവേലി, അബേഷ് അലോഷ്യസ്, റോയ് വിളക്കുന്നേല്‍, തങ്കച്ചന്‍ കാരക്കട്ട്, മിനി സാവിയോ, റെജി ഷാജി,എന്നിവര്‍ സംസാരിച്ചു.
0 Comments