Breaking...

9/recent/ticker-posts

Header Ads Widget

സായാഹ്ന ധര്‍ണ്ണയും നയവിശദീകരണ യോഗവും നടത്തും.



ജനവാസ കേന്ദ്രങ്ങളെ പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശമായി പ്രഖ്യാ പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16-ന് വൈകീട്ട് 4 മണിക്ക് പൂഞ്ഞാര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണയും നയവിശദീകരണ യോഗവും നടത്തും. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജുകളും പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് വില്ലേജും ഇ.എസ്.എ. പരിധിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര - പരിസ്ഥിതി മന്ത്രാലയം ജൂലൈ 31-ന്  കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 


ജനങ്ങളില്‍ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഈ കരട് വിജ്ഞാപനം തെറ്റാണെന്നും ഇതില്‍ മാറ്റം വരുത്തു വാന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഉള്‍പ്പെടുത്തി വനവുമായി അതിര്‍ത്തി പങ്കിടാത്ത വില്ലേജുകളെ ഇ.എസ്.ഐ. പരിധിയില്‍ കൊണ്ടു വരുവാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം അവസാനിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സായാഹ്ന ധര്‍ണ്ണ കേരള കൊണ്‍ഗ്രസ് M ചെയര്‍മാന്‍ ജോസ് k മാണി MP ഉദ്ഘാടനം ചെയ്യും   

നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത് അദ്ധ്യക്ഷനായിരിക്കും.  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിജന്റ്‌റ് ലോപ്പസ് മാത്യു നയവിശദീകരണം നടത്തും. സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജുകുട്ടി ആഗസ്തി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സണ്ണി വടക്കേ മുളഞ്ഞനാല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സണ്ണി വാവലാങ്കല്‍, ജാന്‍സ് വയലി ക്കുന്നേല്‍, മണ്ഡലം പ്രസിഡന്റുമാരായ സാജു പുല്ലാട്ട്, ദേവസ്യാച്ചന്‍ വാണിയപ്പുര, കുട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് മുണ്ടുപാലം, ജിറ്റോ മാത്യു, ജോഷി മൂഴിയാങ്കല്‍, എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍അഡ്വ. സാജന്‍ കുന്നത്ത്, ദേവസ്യാച്ചന്‍ വാണി യപ്പുര, സാജു പുല്ലാട്ട്, സണ്ണി മാത്യു, സോജന്‍ ആലക്കുളം, ജാന്‍സ് വയലിക്കുന്നേല്‍, എന്നിവര്‍  പങ്കെടുത്തു.

Post a Comment

0 Comments