കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പാലാ ടൗണ്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടുംബമേളയും വയോജന ദിനാഘോഷവും നടന്നു. പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനം KSSPU ജില്ലാ പ്രസിഡന്റ് ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍ MG യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തില്‍ വയോജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളാണ് വയോജന ദിനത്തില്‍ ചര്‍ച്ച ചെയ്യപ്പെടന്നതെന്ന് ഡോ.സിറിയക് തോമസ് പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് PJ ജോസഫ് അധ്യക്ഷനായിരുന്നു. സാംസ്‌കാരിക വേദി കണ്‍വീനര്‍ സി.ഐ. ജയിംസ്, വനിതാ വേദി കണ്‍വീനര്‍ എസ് സുഷമ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെക്രട്ടറി MN രാജന്‍, ട്രഷറര്‍ PV സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments