കിടങ്ങൂര്‍ ശാസ്താംകോട്ട ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ദശാവതാര ചന്ദന ചാര്‍ത്ത് വ്യാഴാഴ്ച ആരംഭിക്കുമെന്ന് ക്ഷേത്രഭാരവാഹികളും ഉപദേശക സമിതി അംഗങ്ങളും അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ 13 വരെയാണ് ദശാവതാര ചാര്‍ത്ത് നടക്കുന്നത്. ഒക്ടോബര്‍ 3 ന് മത്സ്യാവതാര ചന്ദനചാര്‍ത്തോടെ തുടക്കമാവും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭഗവാന്റെ ദശാവതാരങ്ങള്‍ ചന്ദന മുഴുക്കാപ്പായി ചാര്‍ത്തും. വിജയദശമി ദിനമായ പതിനൊന്നാമത്തെ ദിവസം വിശ്വരൂപ ദര്‍ശനമാണ് മുഴുക്കാപ്പായി ചാര്‍ത്തുന്നത്. ദശാവതാരചന്ദനം ചാര്‍ത്തിന് ആചാര്യ സ്ഥാനം വഹിക്കുന്നത് മണക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ്. ക്ഷേത്രത്തിലെ തിരുവരങ്ങില്‍ എല്ലാ ദിവസവും വൈകീട്ട് പ്രഭാഷണങ്ങളും കലാപരിപാടികളും നടക്കും. നവരാത്രിയുടെ നാളുകളില്‍ ഭഗവാന്റെ വേഷപ്പകര്‍ച്ചകള്‍ ദര്‍ശിച്ച് വിശിഷ്ടമായ ദര്‍ശനപുണ്യം നേടാനുള്ള അവസരമാണ് ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം വ്രതവിശുദ്ധിയോടെ ദശാവതാര ദര്‍ശനം നടത്താനുള്ള അത്യപൂര്‍വ്വമായ അവസരമാണ് ഭക്തജനങ്ങള്‍ക്കായി തെക്കിയിരിക്കുന്നതെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് T.K രാജു താഴത്തേടത്ത്, സെക്രട്ടറി സ്‌കന്ദകുമാര്‍ കറുത്ത മന, വിജയകുമാര്‍ നെച്ചിക്കാട്ട് , B രാജീവന്‍ എന്നിവര്‍ പറഞ്ഞു.
0 Comments