ലഹരി വിരുദ്ധ സന്ദേശവുമായി കിടങ്ങൂരില്‍ സമൂഹ ജാഗ്രതാ ജ്യോതി. കിടങ്ങൂര്‍ NSS HSS ലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ സമൂഹ ജാഗ്രതാ ജ്യോതി തെളിച്ചത്. കിടങ്ങൂര്‍ ഹൈവേ ജങ്ഷനില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുറവിലങ്ങാട് എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ അജിമോന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. പ്രസ്തുത ചടങ്ങില്‍ പഞ്ചായത്ത് അംഗം പി.ജി സുരേഷ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അശോക് കുമാര്‍ പൂതമന, പിടിഎ വൈസ് പ്രസിഡന്റ് പി.ബി സജി, കുറവിലങ്ങാട് സിവില്‍ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ജ്യോതി തെളിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ബിന്ദു പി, NSS പ്രോഗ്രാം ഓഫീസര്‍ ആശ മോള്‍ എം.കെ എന്നിവര്‍ പ്രസംഗിച്ചു.
0 Comments