Breaking...

9/recent/ticker-posts

Header Ads Widget

ദിവ്യയുടേത് എല്ലാര്‍ക്കും അനുഭവപാഠമാണ്. കെ കെ ഷൈലജ എം എല്‍ എ



എഡിഎം നവീന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമെന്ന് കെ കെ ഷൈലജ എം എല്‍ എ. ദിവ്യക്കെതിരായ ആരോപണങ്ങളില്‍ യഥാര്‍ത്ഥ വസ്തുത എന്തെന്ന് അറിയില്ല. ദിവ്യയുടേത് എല്ലാര്‍ക്കും അനുഭവപാഠമാണ്. യാത്രയയപ്പ് യോഗത്തില്‍ പോകേണ്ടിയിരുന്നില്ല എന്ന് പാര്‍ട്ടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന്  പറയുന്നത് വ്യാജപരാതിയാണോ എന്ന് പരിശോധിക്കണമെന്നും കെ കെ ഷൈലജ പറഞ്ഞു.


 സരിന്റെ ഇടത് സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ ഇല്ല.പല പാര്‍ട്ടികളില്‍ നിന്നും സിപിഎമ്മിലേക്ക് ആളുകള്‍ വരാറുണ്ട്. ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തകരായി നില്‍ക്കും ചിലര്‍ അംഗത്വം എടുക്കില്ല. പാര്‍ട്ടിയിലേക്ക്  വരുന്നവരെല്ലാം കുറച്ചു കഴിയുമ്പോള്‍ പോകും എന്ന് പറയാന്‍ ആകില്ലന്നും കെ കെ ശൈലജ കോട്ടയത്ത് പ്രതികരിച്ചു.


Post a Comment

0 Comments