Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



കേരള ഗവണ്‍മെന്റ് നേഴ്‌സസ് അസോസിയേഷന്‍  67 മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് KGNA കോട്ടയം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍  മെഡിക്കല്‍ ക്യാമ്പ് CITU ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. 
KGNA കോട്ടയം ജില്ലാ പ്രസിഡണ്ട് എം രാജശ്രീ അധ്യക്ഷയായിരുന്നു. CITU ജില്ലാ ട്രഷറര്‍ വി.കെ സുരേഷ് കുമാര്‍, പി ഐ ബോസ്,  സക്കീര്‍ അനന്ത നാരായണ റെഡ്ഡിയാര്‍, ജോസ് സിറിയക്, KMSRA കോട്ടയം ജില്ലാ സെക്രട്ടറി റിയാസ്, Dr. അമല പി ജോര്‍ജ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഹേനാ ദേവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഫ്തര്‍ ടി കെ മിനിമോള്‍ പി ഡി . കെ ജി എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു


Post a Comment

0 Comments