കോട്ടയം സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം 'സര്‍ഗ്ഗസംഗമം 2024' ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ മരങ്ങാട്ടു പിള്ളി ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളില്‍ നടക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കലാമേളയില്‍ 5 ജില്ലകളിലെ 120 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 88 ഓളം ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിലായി മത്സരിക്കും. ഇതിനായി 21 വേദികളാണ് ഒരുക്കിയിരിക്കുന്നത്. 17 ന് രാവിലെ 10 ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കലാമേള ഉത്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് മുഖ്യാതിഥിയായിരിക്കും.
.ലേബര്‍ ഇന്ത്യ ഫൗണ്ടര്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. 19ന് വൈകുന്നേരം മാണി സി കാപ്പന്‍ എം എല്‍ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലചിത്ര താരം മഗ്ബൂല്‍ സല്‍മാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സഹോദയാ പ്രസിഡന്റ് . ബെന്നി ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍, സഹോദയ ജനറല്‍ സെക്രട്ടറി കവിത ആര്‍. സി, ട്രഷറര്‍ ഫാദര്‍ ജോഷ് കാഞ്ഞൂപറമ്പില്‍, ലേബര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര എന്നിവരും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോട്ടയം സഹോദയ വര്‍ക്കിംഗ് പ്രസിഡണ്ട് ഫാദര്‍ ഷിജു പറത്താനം, സഹോദയ ജനറല്‍ കണ്‍വീനര്‍സുജ കെ ജോര്‍ജ്ജ്, കോട്ടയം സഹോദയ പ്രസിഡണ്ട് ബെന്നി ജോര്‍ജ്ജ് ജനറല്‍ സെക്രട്ടറി കവിത ആര്‍. സി, സഹോദയ ട്രഷറര്‍ ഫാദര്‍' ജോഷ് കാഞ്ഞൂപറമ്പില്‍ കണ്‍വീനര്‍ ടിനു രാജേഷ്, പ്രോഗ്രാം ആന്‍ഡ് മീഡിയ കണ്‍വീനവര്‍ അരവിന്ദ് ആര്‍ നായര്‍, സ്റ്റുഡന്റസ് വോളന്റീര്‍ കണ്‍വീനവര്‍ ഹരോള്‍ഡ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.
0 Comments