പാലാ മരിയസദ നത്തിനായി ജനകീയ കൂട്ടായ്മ കൊഴുവനാലില്‍ നടന്നു. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ മുഖ്യാതിഥിയായിരുന്നു. ഷിബു തെക്കേമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സി ജോര്‍ജ്, ജോസി ജോസഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി മെമ്പര്‍മാരായ നിമ്മി ട്വിങ്കിള്‍ രാജ്, സ്മിത വിനോദ്, ആനി കുര്യന്‍, ഗോപി കെ ആര്‍, പി സി ജോസഫ്, മെര്‍ലി ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
മരിയ സദനത്തിനായി ഒക്ടോബര്‍ 10ന് നടത്തുന്ന ധനസമാഹരണ യജ്ഞത്തില്‍ കൊഴുവനാല്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും വാര്‍ഡ് മെമ്പര്‍മാരുടെയും മറ്റു ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ജോസ് മുണ്ടക്കല്‍ പറഞ്ഞു. കൊഴുവനാല്‍ പഞ്ചായത്തില്‍ നിന്ന് മാത്രം 15ലധികം ആളുകളാണ് മരിയസദനത്തില്‍ അന്തേവാസികളായിട്ടുള്ളത്. മരിയ സദനത്തിന് കൈത്താങ്ങാവാന്‍ ധനസമാഹരണ യജ്ഞം വിജയിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു
0 Comments