കെ.എസ്.പി.യു കൊഴുവനാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എന്‍ വിജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ എബ്രഹാം തോണക്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജയ്‌സണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് ചൊള്ളമ്പുഴ, മുന്‍ സെക്രട്ടറി പി.എ തോമസ് പൊന്നുംപുരയിടം, പി.കെ ശാര്‍ങ്ഗധരന്‍ തുടങ്ങിയവര്‍ വയോജന ദിന സന്ദേശം നല്‍കി. തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങളായ വി.ജെ ജോസഫ് വടക്കേല്‍, പി.പി വര്‍ക്കി പീടികയില്‍, പി.ജി സുകുമാരന്‍ നായര്‍ പുതിയിടത്ത്താഴെ എന്നിവരെ അവരുടെ ഭവനത്തില്‍ എത്തി ആദരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ പത്തിന് കോട്ടയത്ത് നടക്കുന്ന കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
0 Comments