Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ ഉരുണ്ട് നീങ്ങി മതില്‍ തകര്‍ത്തു



കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ ഉരുണ്ട് നീങ്ങി കോട്ടയം പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതില്‍ തകര്‍ത്തു. ബുധനാഴ്ച രാവിലെ 11:30 യോടെയായിരുന്നു സംഭവം.  സ്റ്റാന്‍ഡില്‍ ബസ്  നിര്‍ത്തി ബസ് ഡ്രൈവര്‍ പുറത്തിറങ്ങിയ ഉടന്‍ ബസ് തനിയെ പിന്നിലേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു. ടിബി റോഡ് കുറുകെ കടന്നുവന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സിന്റെ മതിലും, കോട്ടയം പ്രസ് ക്ലബ്ബിന്റെ കവാടവും തകര്‍ന്നു. ഈ സമയം ബസ്സില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. സംഭവം പകല്‍ സമയത്തായിരുന്നെങ്കിലും റോഡില്‍ കൂടി കടന്നുപോയ വാഹനങ്ങളില്‍ ഇടിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. രണ്ടു മാസം മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു.



Post a Comment

0 Comments