Breaking...

9/recent/ticker-posts

Header Ads Widget

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു



മാലിന്യമുക്ത കെ.എസ്.ആര്‍.ടി.സി മെഗാ ക്ലീനിംഗിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരം, ഗ്യാരേജ് എന്നിവിടങ്ങളില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ജില്ലയിലെ കോളേജുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി വോളന്റിയര്‍മാര്‍, നഗരസഭ, ഹരിതകര്‍മ്മസേന, ശുചീകരണ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. 


പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് പേപ്പറുകള്‍ എന്നിവ സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ശേഖരിച്ചു. ഇവ പിന്നീട് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് കൈമാറും. വര്‍ഷങ്ങളായി ഡിപ്പോ ഗ്യാരേജില്‍ കൂടിക്കിടന്നിരുന്ന മാലിന്യങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നഗരസഭയുടെ ശുചീകരണ വാഹനത്തില്‍ കയറ്റി ഡിപ്പോ പരിസരത്ത് നിന്നും നീക്കം ചെയ്തു.  കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം സബ് കളക്ടര്‍ ഡി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 

കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ എസ്റ്റേറ്റ് സരിന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയമോള്‍ ജോസഫ്, ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ ലക്ഷമി പ്രസാദ്, അരുണ്‍ ബാഹുലേയന്‍, അമല്‍ മഹേശ്വര്‍, ഡോ.കെ.ആര്‍ അജീഷ് ഡി.ടി.ഒ പി.അനില്‍കുമാര്‍ മാലിന്യമുക്ത കോഓര്‍ഡിനേറ്റര്‍ വി.എസ് നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments