Breaking...

9/recent/ticker-posts

Header Ads Widget

ഓസ്മിത കുജുറിനെയും ഫാത്തിമ അനാനെയും അനുമോദിച്ചു



കബഡിയില്‍ ദേശീയ തല മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഗുസ്തിയില്‍ സംസ്ഥാന തലത്തില്‍ വെങ്കല മെഡല്‍  നേടുകയും ചെയ്ത ഓസ്മിത കുജുറിനെയും  വെള്ളി മെഡല്‍ നേടിയ  ഫാത്തിമ അനാനെയും കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അനുമോദിച്ചു.. ഇരുവരും ബേക്കര്‍ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനികളാണ്. പ്രിന്‍സിപ്പല്‍ ഷിബു തോമസ് വിജയ പ്രയാണ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. 


വൈസ് പ്രിന്‍സിപ്പല്‍ ബിനു വര്‍ഗീസ്, പി റ്റി എ പ്രസിഡന്റ് നിബു എബ്രഹാം, വൈസ് പ്രസിഡന്റ് എ മനാഫ്, സ്‌കൂള്‍ കായികധ്യാപിക പി. പി  രമ എന്നിവര്‍  റാലിയില്‍ പങ്കെടുത്തു.  ബിഷപ്പ് ഹൗസില്‍ സി. എസ്. ഐ   മധ്യ കേരള മഹായിടവക  പരമാധ്യക്ഷന്‍ Rt. Rev. Dr. Malayil Sabu koshy Cherian  വിദ്യാര്‍ഥികളെ സ്വീകരിച്ചു.. CMS schools corporate manager Rev Sumod C Cherian , സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ Rev Jacob  George എന്നിവരുടെനേതൃത്വത്തില്‍ അസെന്‍ഷന്‍ ചര്‍ച്ചിലും സ്വീകരണം നല്‍കി. കോട്ടയം M L A അനുമോദന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറയില്‍ ബേക്കര്‍ ചാപ്ലിന്‍ Rev. Aneesh M Philip തുടങ്ങിയവരും സംസാരിച്ചു.



Post a Comment

0 Comments