കോട്ടയം വെസ്റ്റ് ഉപജില്ല സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് കോട്ടയം കാരാപ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഉപജില്ലയിലെ 75 സ്‌കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും . ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള ,പ്രവര്‍ത്തിപരിചയമേള, ഐടി മേള ,ഗണിതശാസ്ത്രമേള എന്നിവയില്‍ പ്രായപരിധി അനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ക്ലേ മോഡലിംഗ്, ക്ലോത്ത് പ്രിന്റിംഗ്, പാചകം, അഗര്‍ബത്തി - ഊഞ്ഞാല്‍ നിര്‍മ്മാണം തുടങ്ങിയവ ആദ്യ ദിനത്തില്‍ നടന്നു. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജാന്‍സി ജേക്കബ് അദ്ധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശങ്കരന്‍, കൗണ്‍സിലര്‍മാരായ സി.ജി രഞ്ജിത്ത്, ടി. എന്‍ മനോജ്, എന്‍. എന്‍ വിനോദ്, എസ്. ജയകൃഷ്ണന്‍, ജിഷാ ജോഷി, കോട്ടയം വെസ്റ്റ് ഗോപിനാഥ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനിത സൂസന്‍ തോമസ്, വെസ്റ്റ് ബി പി സി സന്ദീപ് കൃഷ്ണന്‍, പി.ടി എ പ്രസിഡന്റ് അജയകുമാര്‍ ടി.എസ്, എച്ച്. എം ഫോറം സെക്രട്ടറി സിന്ധു ബി, മനോജ് ജോസഫ്, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സുജാത തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments