Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ സ്ഥാപനം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു.



മാനസികാരോഗ്യ ചികിത്സാരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന കുറിച്ചിയിലെ ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ സ്ഥാപനം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. 100 കിടക്കകളുള്ള ആശുപത്രിയും അനുബന്ധ സേവനങ്ങളും ഹോമിയോപ്പതിയില്‍  ബിരുദാനന്തര ബിരുദ കോഴ്‌സുകളും സ്ഥാപനം നടത്തി വരുന്നു. 

ആയുഷ് മന്ത്രാലയത്തിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പൊതുജനങ്ങളുടെ മാനസികാരോഗ്യത്തിനും ഹോമിയോപ്പതിയുടെ വികസനത്തിനും വേണ്ടി നിരവധി സംരംഭങ്ങള്‍ നാഷനല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്ത് ഏറ്റെടുത്തതായി അസിസ്റ്റന്റ ഡയറക്ടറും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഡോ.KC മുരളിധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. SCSP പദ്ധതി രാഷ്ട്രീയ പോഷണ്‍മാ  സ്വച്ഛതാ കാമ്പയ്ന്‍ , പെരിഫെറല്‍ ക്യാമ്പുകള്‍ , ഗവേഷണ പരിപാടികള്‍ തുടങ്ങിയവയും നടന്നു വരുന്നു ആരോഗ്യ മന്ത്രി പ്രതാപ് റാവു യാദവിന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഹോമിയോപ്പതിയെ ജനകീയമാക്കുന്നതിനും മുഖ്യധാരയിലെത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും സ്ഥാപനം നടത്തുന്നുണ്ട്. ഡോ R ഭുവനേശ്വരി , MP  ഉത്തമന്‍ നായര്‍ എന്നിവര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സ്ഥാപനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി വിപുലമായി ആഘോഷിക്കും.


Post a Comment

0 Comments