Breaking...

9/recent/ticker-posts

Header Ads Widget

കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.



കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം  നിയന്ത്രണം വിട്ട് മറിഞ്ഞു. പാലാ പൊന്‍കുന്നം റോഡില്‍ കുറ്റില്ലത്ത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വാഹനം റോഡരികിലെ മരത്തില്‍ ഇടിച്ച്  മറിഞ്ഞത്. അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികളായ 5 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. 

.

കുറ്റില്ലത്തെ ടെയ്ലറിംഗ് സ്ഥാപനത്തിന് മുന്നിലെ ചെറിയ മരത്തിലാണ് വാഹനമിടിച്ചത്. ഇടിയേറ്റ് മരം മറിഞ്ഞുവീണു. റോഡരികിലെ കിണറിന് തൊട്ടടുത്തായി വാഹനം ഒരു വശത്തേയ്ക്ക് മറിയുകയും ചെയ്തു. മരത്തിലിടിച്ചതു കൊണ്ട് വാഹനം റോഡരികിലെ കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറാതിരുന്നതും, കിണറിന്റെ ഭിത്തിയില്‍ ഇടിക്കാതിരുന്നതും വലിയ അപകടം ഒഴിവാക്കി. കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അപകടത്തില്‍ തകര്‍ന്നു. പരിക്കേറ്റവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments