Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ വയോധികന്‍ മരിച്ചു



പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു. പ്രവിത്താനം സ്വദേശി കുറ്റിക്കാട്ട് തോമസ് അഗസ്റ്റിന്‍ ആണ് മരിച്ചത്. 71 വയസ്സായിരുന്നു. പ്രവിത്താനം ടൗണിന് സമീപമാണ് അപകടമുണ്ടായത്. 


ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. കോട്ടയ്ക്കലില്‍ നിന്നും ഈന്തപ്പഴവുമായി വരികയായിരുന്നു ലോറി. സ്‌കൂട്ടര്‍ റോഡിന് മറുവശത്തേയ്ക്ക് തിരിക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. വേഗതയിലെത്തിയ ലോറി ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറിനെ ഇടിച്ചാണ് നിന്നത്. പാലാ പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു.



Post a Comment

0 Comments