പാലാ നിയോജക മണ്ഡലത്തിലെ ദിശാ ബോര്‍ഡുകള്‍ ശുചീകരിച്ചു കൊണ്ട് യൂത്ത് ഫ്രണ്ട് M ന്റെ ഗാന്ധി ജയന്തിയാഘോഷം. ദിശാ ബോര്‍ഡുകളുടെ ശുചീകരണം കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി വരിക്കയില്‍ നേതൃത്വം നല്‍കി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, ടോബിന്‍ കെ അലക്‌സ്, സുനില്‍ പയ്യപ്പള്ളി, മനു തെക്കേല്‍, ജെയിംസ് പൂവത്തോലി, സച്ചിന്‍ കളരിക്കല്‍, ബിനീഷ് പാറത്തോട്, ജിഷോ ചന്ദ്രന്‍കുന്നേല്‍, കരുണ്‍ കൈലാസ്, പ്രിന്‍സ് ജോസഫ്, സിജോ പ്ലാത്തോട്ടം, ടോബി തൈപറമ്പില്‍, ബിജു പാലപ്പടവന്‍, കുഞ്ഞുമോന്‍ മാടപ്പാട്ട്, ജയ്‌സണ്‍ മാന്തോട്ടം, സക്കറിയസ് ഐപറമ്പില്‍കുന്നേല്‍, സഞ്ജു പൂവക്കളം, ടിറ്റോ കൊല്ലിതാഴെ, ആന്റോ വെള്ളപ്പാട്, വിഷ്ണു ചെറുശാല, ജിതിന്‍ ചിത്രവേലില്‍, ബോണി കലവനാല്‍, എന്നിവര്‍ പങ്കെടുത്തു.
0 Comments