Breaking...

9/recent/ticker-posts

Header Ads Widget

'മാക്‌സ്‌പെക്ട്ര' മത്സര പരിപാടി സംഘടിപ്പിച്ചു.



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ്  ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി 'മാക്‌സ്‌പെക്ട്ര' മത്സരപരിപാടി  സംഘടിപ്പിച്ചു.  വിജയികള്‍ക്കുള്ള പ്രൊഫ. മാത്യു ടി മാതേക്കല്‍ ഓവറോള്‍ എവര്‍ റോളിംഗ് ട്രോഫി  സെന്റ് അഗസ്റ്റിന്‍ എച്ച് എസ് എസ് രാമപുരം കരസ്ഥമാക്കി. വിവിധ സ്‌കൂളുകളില്‍നിന്നുമായി 300 ഓളം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.  കോളേജ് മാനേജര്‍ റവ. ഫാ. ബെര്‍ക്ക്മാന്‍സ്  കുന്നുംപുറം സമ്മാനദാനം നിര്‍വഹിച്ചു. 


ടെക്‌നോവ, ബയോക്വ, സ്‌പെല്ലാതോണ്‍  കോണ്‍ക്വെസ്റ്റ്  ,  
കണ്ടന്റ്  റൈറ്റിംഗ് , ട്രഷര്‍ ഹണ്ട് , സെവന്‍സ് ഫുട്‌ബോള്‍ തുടങ്ങിയ മത്സരങ്ങളാണ് നടന്നത് . പാലാ രൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി  റവ ഫാ ജോര്‍ജ് പുല്ലുകാലായില്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാദര്‍ ബര്‍ക്കുമന്‍സ് കുന്നും പുറം അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍  ഡോ .ജോയ് ജേക്കബ്,    കോ ഓര്‍ഡിനേറ്റര്‍ മാരായ  വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, ജോബിന്‍ പി മാത്യു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു



Post a Comment

0 Comments