പാലാ മരിയ സദനത്തില്‍ ലോക വയോജന ദിനാചരണം നടന്നു. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ഒറ്റപ്പെടലുകളും മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് വിശദീകരിച്ചു. മരിയസദനത്തിലെ വയോധികര്‍ക്കായി മുത്തോലി പന്തത്തലയില്‍ 'തലചായ്ക്കാന്‍ ഒരിടം' എന്ന പേരില്‍ ഇരുപതോളം ആളുകള്‍ക്ക് അഭയമേകുന്ന ഒരു ഓള്‍ഡേജ് ഹോം പ്രവര്‍ത്തിക്കുന്നുണ്ട്. വയോജനങ്ങള്‍ ഒറ്റപ്പെട്ടുപോകുന്ന ഇക്കാലത്ത് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന ഓള്‍ഡേജ് ഹോമുകള്‍ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിയ സദനത്തില്‍ വസിക്കുന്ന വൃദ്ധജനങ്ങള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. വയോജനങ്ങളെ പൊന്നാട അണിയിച്ചു ആദരിക്കുകയും വയോജനദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഏല്ലാവര്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
0 Comments