കരൂര്‍ ഗ്രാമപഞ്ചായത്തില്‍ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
കരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം മെമ്പര്‍മാരായ വത്സമ്മ തങ്കച്ചന്‍ , മോളി ടോമി, ആനിയമ്മ ജോസ് , മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്, നിഖില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. കരൂര്‍ പഞ്ചായത്തിലെ നിരവധി ആളുകള്‍ ഇപ്പോള്‍ മരിയസദനത്തില്‍ ചികിത്സയിലുണ്ടെന്നും, ഈ ധനസമാഹരണ യജ്ഞം വിജയകരമായി നടത്തുന്നതിന് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ യോഗങ്ങളും, വാട്‌സ്ആപ്പ് കൂട്ടായ്മകളും സംഘടിപ്പിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.
0 Comments