Breaking...

9/recent/ticker-posts

Header Ads Widget

കല്ലിട്ട തിരുന്നാളും മീഡിയ ഉദ്ഘാടനവും



മറ്റക്കര തിരുക്കുടുംബ ദേവാലയത്തില്‍  127-ാമത് കല്ലിട്ട തിരുന്നാളും മീഡിയ ഉദ്ഘാടനവും ഞായറാഴ്ച നടന്നു. വൈകുന്നേരം ലദീഞ്ഞിനെ തുടര്‍ന്ന് നടന്ന ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് പാലാ രൂപതാ മുന്‍സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 


തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള തിരുക്കുടുംബത്തിന്റെ രൂപങ്ങള്‍ അദ്ദേഹം വെഞ്ചരിച്ച് വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് കൈമാറി. ഇതേ തുടര്‍ന്ന് ആഘോഷപൂര്‍വമായ തിരുന്നാള്‍ പ്രദക്ഷിണവും നടന്നു. കുരിശുംതൊട്ടി ചുറ്റി നടന്ന പ്രദക്ഷിണത്തില്‍ 100 കണക്കിന് വിശ്വാസികള്‍ മുത്തുക്കുടകളും പൊന്‍വെള്ളിക്കുരിശുകളുമായി അണിനിരന്നു. പ്രദക്ഷിണത്തിനു ശേഷം പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ പള്ളിയുടെ വെബ്സൈറ്റ് ഉദ്ഘാടനം, ലോഗോ പ്രകാശനം, ഡോക്യമെന്ററി പ്രദര്‍ശനം ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചു. പള്ളി വികാരി ഫാ ജോസഫ് പരിയാത്ത് അധ്യക്ഷത വഹിച്ചു. മീഡിയ കമ്മറ്റി കണ്‍വീനര്‍ ജോസഫ് പോള്‍ പരയ്ക്കാട്ട്, മീഡിയ കമ്മറ്റിയംഗം ആല്‍ബിന്‍ പയസ് മണ്ണനാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.



Post a Comment

0 Comments