125 തവണ രക്തദാനം നടത്തിയ ഷിബു തെക്കേമറ്റത്തെ ആദരിച്ചു കൊണ്ട് വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി. പാലാ ഡി വൈ എസ് പിയും പാലാ ബ്ലഡ് ഫോറം ചെയര്‍മാനുമായ കെ സദന്‍ രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് , സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ ലാബ് അസിസ്റ്റന്റ്കൂടിയായ ഷിബു തെക്കെമറ്റത്തെ ആദരിക്കലും മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചത്.
ജില്ലാ ആരോഗ്യവകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടന്നത്. വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളി പാരീഷ്ഹാളില്‍ നടന്ന സമ്മേളനത്തില്‍ പിറ്റിഎ പ്രസിഡന്റ് ബിജോയി ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി
പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശംനല്‍കി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സോജന്‍ തൊടുക , ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡൈനോ ജയിംസ്, എച്ച് ഡി എഫ് സി ബാങ്ക് സീനിയര്‍ മാനേജര്‍ പ്രദീപ് ജി നാഥ് , സ്റ്റാഫ് സെക്രട്ടറി ജോര്‍ജ്കുട്ടി ജോസഫ് , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ലിന്‍സി , ഗൈഡ് ക്യാപ്റ്റന്‍ നിമ്മി കെ ജയിംസ്, സ്‌കൗട്ട് മാസ്റ്റര്‍ അനിലാ സിറിള്‍, സിസ്റ്റര്‍ അനിലിറ്റ് എസ് എച്ച് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ക്യാമ്പില്‍ അന്‍പതോളം പേര്‍ രക്തം ദാനം ചെയ്തു. ലയണ്‍സ് എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
0 Comments