മേവട ഗവ:LP സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളൊടനുബന്ധിച്ച് അധ്യാപക സംഗമം നടന്നു. ലോക അധ്യാപകദിനത്തില്‍ നടന്ന സംഗമത്തില്‍ സ്‌കൂളിലെ പൂര്‍വ്വ അധ്യാപകരും സ്‌കൂളില്‍ പഠിച്ച് വിവിധ സ്ഥലങ്ങളില്‍ അധ്യാപകരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ചീഫ് വിപ്പ് ഡോ. N ജയരാജ് സംഗമം ഉദ്ഘാടനം ചെയ്തു . അറിവ് പകര്‍ന്നുനല്‍കിയ ഗുരുനാഥന്മാരെ ആര്‍ക്കും മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപക ജോലി ഇപ്പോള്‍ വലിയ പ്രതിസന്ധികളെ നേരിടുന്നു. കുട്ടികള്‍ തെറ്റായവഴികളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ വേണ്ടി ശിക്ഷിച്ചാല്‍ അധ്യാപകര്‍ നിയമകുരുക്കില്‍ പെട്ട് ശിക്ഷിക്കപ്പെടുന്നത് നിത്യ സംഭവം ആകുകയാണെന്നും ജയരാജ് പറഞ്ഞു.
മേവട ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ ശതാബ്ദി യുടെ ഭാഗമായ അദ്ധ്യാപക സംഗമത്തില്‍ മൂന്ന് പതിറ്റാണ്ടോളം അദ്ധ്യാപകരായി മേവട സ്‌കൂളില്‍ ജോലി ചെയ്തവരും ഇവിടെ നിന്നും ആദ്യക്ഷരം കുറിച്ച് വിവിധ ഇടങ്ങളില്‍ അധ്യാപകരായി ജോലി ചെയ്തവരുടെയും സംഗമം വേറിട്ട അനുഭവമായി. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളേജ് മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സെബാസ്റ്റ്യന്‍ നരിവേലി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്മാരായ മാത്യു തോമസ്, സ്മിത വിനോദ് , പഞ്ചായത്ത് അംഗം മഞ്ജു ദിലീപ്, ലീന മാത്യു, റിട്ട ഡയറ്റ് ലക്ച്ചറര്‍ മോഹന്‍ കോട്ടയില്‍, റിട്ട എസ്എസ്എ പ്രോഗ്രാം ഓഫീസര്‍ കെ എം കമലമ്മ, ് കെ എ ജഗദമ്മ, ജോസുകുട്ടി തോമസ്, സജികുമാര്‍ എസ് എ, ജോണ്‍സി ജോസ്. ബാബു കെ ജോര്‍ജ്, റ്റി ആര്‍ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ വേണുഗോപാല്‍, റ്റി സി ശ്രീകുമാര്‍, കെ ബിജു കുഴിമുള്ളില്‍ , ശ്രീകുമാര്‍ വി എന്‍, ജോസ് മംഗലശ്ശേരി, കെ പി സുരേഷ്, ഷെറിന്‍ ജോസഫ്, സി ഡി സുരേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments