Breaking...

9/recent/ticker-posts

Header Ads Widget

റോഡ് നവീകരണം പൂര്‍ത്തിയാക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ



ശബരിമല തീര്‍ത്ഥാടന കാലത്തിനു മുമ്പായി എല്ലാ റോഡുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് മോന്‍സ് ജോസഫ് MLA നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു.  നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായും MLA പറഞ്ഞു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ബജറ്റില്‍ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും MLA ആവശ്യപ്പെട്ടു. 



 പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ശോച്യാവസ്ഥ' പരിഹരിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എം.എല്‍.എ. മാരുടെ സാന്നിദ്ധ്യത്തില്‍ യോഗം വിളിക്കുമെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്  റിയാസ് ശ്രദ്ധക്ഷണിക്കലിനു മറുപടിയായി നിയമസഭയില്‍ അറിയിച്ചു.  

. ഇക്കാര്യത്തില്‍ ഏകോപനം നടത്താനുള്ള സ്ഥലങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം കൊടുക്കുന്നതാണ്. പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് റോഡുകള്‍ മുറിച്ചത് പുനരുദ്ധരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മഹമ്മദ് റിയാസ് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ- ഗ്രാമവികസന വകുപ്പുകള്‍ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ മുഖ്യമന്ത്രി - ധനകാര്യമന്ത്രി  തലത്തില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നുള്ള എം.എല്‍.എ. ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി


Post a Comment

0 Comments