മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16ന് കോട്ടയം കളക്ടറേറ്റിനു മുന്നില്‍ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സമരാഗ്‌നി എന്ന പേരില്‍ നടക്കുന്ന സമര പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഫാദര്‍ ജേക്കബ് ജോര്‍ജ്, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, റഫീഖ് അഹമ്മദ് സഖാഫി, മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് റോയി വാരിക്കാട്ട്, ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍,ട്രഷറര്‍ ഖാലിദ് സഖാഫി, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷിബു കെ തമ്പി, തുടങ്ങിയവര്‍ പങ്കെടുക്കും. മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 30ന് ആലപ്പുഴയിലും, നവംബറില്‍ സെക്രട്ടറിയേറ്റിനു മുന്നിലും, പാര്‍ലമെന്റ് ഹൗസിന് മുന്നിലും സമരം സംഘടിപ്പിക്കുമെന്നും സംസ്ഥാന വൈസ് ചെയര്‍മാന്‍ ആമ്പല്‍ ജോര്‍ജ് പറഞ്ഞു. ഭാരവാഹികളായ ഹരി ഉണ്ണിപ്പിള്ളി, യൂസഫ് സഖാഫി, മുരളി തകടിയേല്‍, അഡ്വ ശാന്താറാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments