Breaking...

9/recent/ticker-posts

Header Ads Widget

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടന്‍ ഭക്ഷ്യമേള ഒരുക്കി.



കടുത്തുരുത്തി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടന്‍ ഭക്ഷ്യമേള ഒരുക്കി. സ്വന്തം ചുറ്റുപാടുകളില്‍ നിന്നും ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ പോഷകപ്രധാനമായ രുചിക്കൂട്ടുകള്‍ തയ്യാറാക്കിയത്. കൃത്രിമമായ വസ്തുക്കളും നിറങ്ങളും  ഒഴിവാക്കിയിരുന്നു. ഏപ്രണും തൊപ്പിയും ധരിച്ച് ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളും ഒപ്പം അധ്യാപകരും പാചകക്കാരായി മാറിയത്  കൗതുകമായി. 


.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല ഉദ്ഘാടനം നിര്‍വഹിച്ചു. എരിപുളിമധുരം കടന്തേരിയിലെ രുചി കൂട്ടായ്മ 'എന്ന പേരില്‍ കുട്ടികള്‍ തയ്യാറാക്കിയ വിഭവങ്ങളുടെ കൂട്ടുകള്‍ അടങ്ങിയ മാഗസിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്‍.ബി, വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്തിന് നല്‍കി പ്രകാശനം നടത്തി. വാര്‍ഡ് മെമ്പര്‍ ടോമി നിരപ്പേല്‍, എസ്എംസി കണ്‍വീനര്‍ ഇന്ദുലേഖ, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ പ്രസീന, പിടിഎ വൈസ് പ്രസിഡണ്ട് രജീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  പോഷകപ്രധാനമായ നാടന്‍ ഭക്ഷണരീതിയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന്  ഭക്ഷ്യമേള സഹായകമായി. ഹെഡ്മിസ്ട്രസ് ഡോ ഷംല യു, അധ്യാപകരായ ഡോ ആശാദേവ്, സൂബി സെബാസ്റ്റ്യന്‍, രജനി പി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments