Breaking...

9/recent/ticker-posts

Header Ads Widget

എന്‍.ജി.ഒ. സംഘ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി



കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന് എന്‍.ജി.ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ്.ഹരികുമാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെ താല്പര്യത്തിന് വഴങ്ങാത്ത ജീവനക്കാരെ പിന്തുടര്‍ന്ന് ദ്രോഹിക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് എ ഡി  എമ്മിന്റെ ആത്മഹത്യയിലൂടെ കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് അധ്യക്ഷത വഹിച്ചു . ഗസറ്റഡ് ഓഫീസേഴ്‌സ് സംല് സംസ്ഥാന സെക്രട്ടറി എം ആര്‍ അജിത് കുമാര്‍ , പി എ മനോജ് കുമാര്‍,പി എ ഗോപകുമാര്‍,കെ സി ജയപ്രകാശ്,എസ് സജേഷ്, ജി. മനോജ്, സേതു ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments