Breaking...

9/recent/ticker-posts

Header Ads Widget

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരന്‍



യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത യുണ്ടെന്നാരോപിച്ച് സഹോദരന്‍ പാല  പോലീസില്‍ പരാതി നല്‍കി. പാലാ ഇളം തോട്ടം വയലില്‍ പാറയില്‍ ബിനു തൊമസാണ് സഹോദരിയും കിഴതടിയൂര്‍ മണര്‍കാട് വീട്ടില്‍ മഹേഷ് മാത്യുവിന്റെ ഭാര്യയുമായ ടെസ്സിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 ന് ടെസ്സി ഭര്‍തൃഗൃഹത്തില്‍തൂങ്ങി മരിക്കുകയായിരുന്നു. 
 എന്നാല്‍ അരകിലോമീറ്റര്‍ അകലെ താമസിക്കുന്ന തന്നെ പൊലും അറിയിക്കാതെ കെട്ടിത്തുങ്ങിയ ഷാള്‍ മുറിച്ചുമറ്റിയതായ ബിനു പറയുന്നു. 


 10 അടി ഉയരത്തിലുള്ള ഹുക്കില്‍ കെട്ടിടാന്‍ 5 അടി 2 ഇഞ്ച് മാത്രം  ഉയരമുള്ള ടെസ്സിക്ക് സാധിക്കുകയില്ലെന്നു ബിനു പറഞ്ഞു. അനധികൃത പാറമട ലോബിയുടെ സഹായത്തൊടെയാണ് ടെസ്സയുടെ ഭര്‍ത്താവ് കെട്ടഴിച്ച് മുതദ്ദേഹം തഴെയറക്കിയത് ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം സഹോദരിയുടെ തല്ലെന്നും ബിനു പറയുന്നു. 2001 ല്‍ വിവാഹം നടന്ന ശേഷം 80 പവനോളം സ്വര്‍ണ്ണവും പണവും നല്‍കിയിരുന്നതായും എന്നാല്‍ മഹേഷ് വീണ്ടും പണം ആവശ്യപ്പെട്ടി തുന്നതായും ബിനു ആരോപിക്കുന്നു  സഹോദരിയുടെ മരണത്തില്‍ ദുരൂഹത കളുള്ള സാഹചര്യത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തണമെന്നാ വശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസി സൂപ്രണ്ടിനും പരാതി നല്‍കിയതായി ബിനു വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു



Post a Comment

0 Comments