Breaking...

9/recent/ticker-posts

Header Ads Widget

പാലാ മരിയ സദനത്തില്‍ വെച്ച് വയോജന ദിനാചരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും രക്ത പരിശോധനയും



പാലാ ഗവ. ഹോമിയോ ആശുപത്രിയിലെ വയോജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലാ മരിയ സദനത്തില്‍ വെച്ച് വയോജന ദിനാചരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും  രക്ത പരിശോധനയും നടന്നു. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. മരിയ സദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് സ്വാഗതമാശംസിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസിക്കുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. നൂറോളം വയോജനങ്ങളുള്ള പാലാ മരിയ സദനത്തില്‍ ഇത്തരത്തിലുള്ള ക്യാമ്പുകള്‍  ആശ്വാസകരമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.  വിദ്യാഭ്യാസ കല, കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍, ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി B നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോജക്റ്റ് അവതരണം ഡോ. സാജു സാം നിര്‍വ്വഹിച്ചു.
 മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി സി. ലൂക്ക്  ക്യാമ്പിന് നേതൃത്വം നല്‍കി.




Post a Comment

0 Comments