Breaking...

9/recent/ticker-posts

Header Ads Widget

അഗ്രിഡ്രോണ്‍ ടെക്‌നോളജിയില്‍ പരിശീലനം



പാലാ സെന്റ് തോമസ് കോളജിലെ ബി-വോക് സസ്റ്റയിനബിള്‍ അഗ്രികള്‍ച്ചര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഗ്രിഡ്രോണ്‍ ടെക്‌നോളജിയില്‍ പരിശീലനം നടത്തി. വിളകളുടെ ശാസ്ത്രീയപരിപാലനത്തിന് ഏറെ ഉപകാരപ്രദമായ നൂതന സാങ്കേതികവിദ്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗികപരിശീലനം നല്കി. വര്‍ദ്ധിച്ച കൂലിച്ചെലവും തൊഴിലാളിക്ഷാമവും നേരിടുന്ന കേരളത്തില്‍ അഗ്രിഡ്രോണിന് പ്രസക്തിയേറെയാണ്. 

ഒരേക്കര്‍ കൃഷിഭൂമിയില്‍ വളങ്ങളും കീടനാശിനിയും മറ്റും തളിക്കാന്‍ ഏകദേശം പത്തു മിനിട്ടു മതിയാകും. സാമ്പത്തികചെലവ് 700 നും 1000 നും ഉള്ളില് ഒതുങ്ങുമെന്നതും കര്‍ഷകര്‍ക്ക് ഏറെ സഹായകരമാണ്. പരിശീലനത്തിനുവേണ്ട സാങ്കേതികസഹായം നല്കിയത് കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിലെ ഫ്യൂസിലേജ് ഇന്നോവേഷന്‍സ് എന്ന കമ്പനിയാണ്. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്. കരൂര്‍ അഗ്രിക ള്‍ച്ചറല്‍ ഓഫീസര്‍ പരീദുദീന് വി.എം., സസ്റ്റയിനബിള്‍ അഗ്രികള്‍ച്ചറല്‍ വിഭാഗം മേധാവി ഡോ. ലിനി എല്‍. ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments