Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ്. തോമസ് HSS ലെ NSS, റോവര്‍ & റെയ്ഞ്ചര്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാചരണം



പാലാ സെന്റ്. തോമസ് HSS ലെ NSS, റോവര്‍ & റെയ്ഞ്ചര്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാചരണം നടത്തി. ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി,ശുചീകരണം, ഫ്‌ലാഷ് മോബ് എന്നിങ്ങനെ വ്യത്യസ്ത പരിപാടികളോടെയായിരുന്നു ഗാന്ധി ജയന്തിയാഘോഷം. രാവിലെ 9.30 ന് പാലാ സെന്റ്.തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി പാലാ മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ ഫ്‌ലാഗ് ഓഫ് ചെയ്തു. പാലാ കുരിശുപള്ളിക്കവലയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി തെളിയിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. പാലാ എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജെക്‌സി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു, NSS പ്രോഗ്രാം ഓഫീസര്‍ അല്‍ഫോന്‍സാ ജോസഫ്, റോവര്‍ സ്‌കൗട്ട് ലീഡര്‍ നോബി ഡൊമിനിക്ക്, റെയ്ഞ്ചര്‍ ലീഡര്‍  അനിറ്റ അലക്‌സ് ,വോളണ്ടിയര്‍മാരായ അനുമോള്‍, ആവണി , തോമസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. കുരിശുപള്ളിക്കവലയില്‍ കുട്ടികള്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. തുടര്‍ന്ന് പാലാ കുരിശുപള്ളിക്കവലയിലെ യോഗ സ്ഥലവും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു.



Post a Comment

0 Comments