Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ട്രോഫി നേടി



പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍  നടന്ന പാലാ സബ്ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ 295 പോയിന്റ് നേടി പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ട്രോഫി നേടി. 44 സ്വര്‍ണ്ണം,25 വെള്ളി,13 വെങ്കലം എന്നിങ്ങനെ മെഡലുകള്‍ നേടിയാണ് സെന്റ്. തോമസ് ചാമ്പ്യന്മാരായത്. വിജയികള്‍ക്ക് പാലാ എ. ഇ. ഒ. .ഷൈല ബി. ട്രോഫികള്‍ സമ്മാനിച്ചു. 


തിളക്കമാര്‍ന്ന വിജയം നേടിയ സെന്റ് തോമസിന്റെ കായിക പ്രതിഭകളെയും കായികാദ്ധ്യാപകന്‍ ഡോ. ബോബന്‍ റ്റി. ഫ്രാന്‍സീസിനെയും, പരിശീലകന്‍ ഡോ. തങ്കച്ചന്‍ മാത്യുവിനെയും എ. ഇ. ഒ. .ഷൈല ബി., സ്‌കൂള്‍ മാനേജര്‍ വെരി.റവ. ഡോ.. ജോസ് കാക്കല്ലില്‍, പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു, ഹെഡ്മാസ്റ്റര്‍ ഫാ. റെജി സ്‌കറിയ, പി.റ്റി.എ. പ്രസിഡന്റ്. .വി.എം. തോമസ് എന്നിവര്‍ അഭിനന്ദിച്ചു.


Post a Comment

0 Comments