Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഉപജില്ലാ കലോല്‍സവം



കൗമാര കലാപ്രതിഭകളുടെ മികവാർന്ന പ്രകടനങ്ങൾ പാലാ ഉപജില്ലാ കലോല്‍സവത്തിൻ്റെ രണ്ടാം ദിവസം കൗതുകക്കാഴ്ചയൊരുക്കി. വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും സെന്റ് ത്രേസ്യാസ് യുപി സ്‌കൂളിലെയും വിവിധ സ്റ്റേജുകളിലായാണ് പാലാ ഉപജില്ലാ കലോത്സവം നടക്കുന്നത്.  ശനിയാഴ്ചയാണ് കലോത്സവം ആരംഭിച്ചത്   പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, ദേശഭക്തിഗാനമല്‍സരം, അറബി പദ്യം ചൊല്ലല്‍ തുടങ്ങിയ മല്‍സരയിനങ്ങളാണ് തിങ്കളാഴ്ച നടന്നത്. കലോല്‍സവം ചൊവ്വാഴ്ച സമാപിക്കും.  

അതേസമയം നവംബര്‍ 7ന് നിശ്ചയിച്ചിരുന്ന മല്‍സരങ്ങള്‍ 10 ദിവസത്തിലധികം മുൻപേ ആരംഭിച്ചത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ ബുദ്ധിമുട്ടുളവാക്കിയതായി 
ആക്ഷേപമുണ്ട്.  ശാസ്‌ത്രോല്‍സവങ്ങളുടെ തിരക്കിലായിരുന്ന കുട്ടികള്‍ക്ക് കലോല്‍സവത്തിനായി ഒരുങ്ങാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് ആക്ഷേപം


Post a Comment

0 Comments