പാല ഉപജില്ല ശാസ്‌ത്രോത്സവം ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി പൊരിയത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്. എച്ച്. ജി. എച്ച്. എസ്. പ്രഥമാധ്യാപിക റവ. സി. സെലിന്‍ ലൂക്കോസ് പാല ഉപജില്ല എ. ഇ. ഒ. ഷൈലജ ബി., ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് തോമസ് ചെമ്പകശ്ശേരി , വാര്‍ഡ് മെമ്പര്‍ ലിസി സണ്ണി, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ കണ്ണന്താനം , പി. ടി. എ. പ്രസിഡന്റ്‌റ് ചെയ്സ് തോമസ് , എച്ച് എം ഫോറം സെക്രട്ടറി ഷിബു ജോര്‍ജ്, സി.ഷൈനി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍, സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍. പി. സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. 230 ഐറ്റങ്ങളില്‍ 65 സ്‌കൂളുകളില്‍ നിന്നായി 2600 കുട്ടികള്‍ മത്സരിക്കുന്നുണ്ട്. വെള്ളിയാഴ്ച സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളകള്‍ നടക്കും. സമാപന സമ്മേളനത്തില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷത വഹിക്കും ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.
0 Comments