Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 17, 18 തീയതികളില്‍



പാലാ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇഗ്‌നൈറ്റ് 2024 ഒക്ടോബര്‍ 17, 18 തീയതികളില്‍ ഭരണങ്ങാനം  സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. SH ഗേള്‍സ് ഹൈസ്‌കൂള്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ലിറ്റില്‍ ത്രേസ്യാസ് LP സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ, IT മേളകള്‍  നടക്കുന്നത്. 65 സ്‌കൂളുകളില്‍ നിന്നായി 2600  വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിക്കും. 

ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷയായിരിക്കും. പാലാ AEO ഷൈല B പതാക ഉയര്‍ത്തും.  GHS പ്രഥമാധ്യാപിക സിസ്റ്റര്‍ സെലിന്‍ ലൂക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് തോമസ് , പഞ്ചായത്തംഗം ലിസി സണ്ണി,  സെന്റ് മേരീസ് Hss പ്രിന്‍സിപ്പല്‍ ഫാദര്‍ തോമസ് കണ്ണന്താനം തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ ജോസുകുട്ടി അമ്പലമറ്റം, AEO ഷൈല B HM ഫോറം സെകട്ടറി ഷിബുമോന്‍ ജോര്‍ജ് PTA പ്രസിഡന്റ് ചെയ്‌സ് തോമസ് , ആല്‍ബിന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments