പ്ലാശനാല്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ മെയിന്‍ റോഡിലൂടെ വരുന്ന വാഹനത്തിന് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമായിരുന്നു. നാലു ഭാഗത്തുനിന്നും റോഡ് വന്നുചേരുന്ന ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിരുന്നത്. ഈ ഭാഗത്ത് വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കുന്നതിനായി സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു. വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നതിനും വേഗത കുറയ്കുന്നതിനുമായി ഒരുഭാഗത്തു തന്നെ മൂന്നോളം സ്പീഡ് ബ്രേക്കറുകള്‍ ആണ് സ്ഥാപിച്ചത്. ഇതോടൊപ്പം ഓവര്‍ടേക്ക് തടയുന്നതിനുള്ള മഞ്ഞ ലൈനുകളും സ്ഥാപിച്ചു. എന്നാല്‍ ഇപ്പോഴും നാമമാത്രമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ മാത്രമാണ് നിലവിലുള്ളത്. കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതോടൊപ്പം തിരക്കേറിയ സമയങ്ങളില്‍ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് പോലീസിന്റെ സേവനവും ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
0 Comments