ഏറ്റുമാനൂര്‍ പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ നിയന്ത്രണം വിട്ട കാര്‍ റോഡ് അരികിലെ ടൈല്‍ കൂനയിലേക്ക് ഇടിച്ചു കയറി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. മോനിപ്പള്ളിയിലുള്ള വൈദികന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പട്ടിത്താനം ഭാഗത്തുനിന്നും വന്ന വാഹനം ബൈപ്പാസില്‍ തവളക്കുഴി ഭാഗത്തുള്ള വളവ് തിരിയുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടുകയായിരുന്നു. വളവ് തിരിയാതെ നേരെ വന്ന വാഹനം ബൈപ്പാസിന്റെ വശങ്ങളില്‍ ഫുട്പാത്ത് നിര്‍മ്മിക്കാനായി കൂട്ടിയിട്ടിരുന്ന ടൈലുകളുടെ മുകളിലേക്ക് ഇടിച്ചു കയറി നില്‍ക്കുകയായിരുന്നു. ഈ സമയം എതിര്‍ദേശയില്‍ നിന്നും വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹനം നിന്നതിന് മൂന്നടി അകലെ വലിയ കുഴിയുമുണ്ട്. വാഹനത്തിനു വേഗം കുറവായിരുന്നതിനാലാണ് ടൈല്‍ കൂനയില്‍ കയറിയ ശേഷം കുഴിയിലേക്ക് മറിയാതിരുന്നത്. അപകടത്തില്‍ വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക്പരിക്കില്ല.
0 Comments