Breaking...

9/recent/ticker-posts

Header Ads Widget

വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള നിയമസഭ പ്രമേയം പ്രതിഷേധാര്‍ഹമെന്ന് പി.സി. ജോര്‍ജ്.



വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള നിയമസഭ പ്രമേയം പ്രതിഷേധാര്‍ഹമെന്ന് പി.സി. ജോര്‍ജ്. വഖഫ് നിയമത്തില്‍ 1995-ലും 2013-ലും  അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ വരുത്തിയ ഭേദഗതികളിലൂടെ അനിയന്ത്രിതമായ അധികാരങ്ങളാണ് വഖ്ഫ് ബോര്‍ഡിന് നല്‍കിയത്. ഈ നിയമത്തിലൂടെ വ്ഖ്ഫ് ഭൂമിയാണെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടായാല്‍ ആ സ്ഥലം വഖ്ഫ് ഭൂമിയായി മാറുകയാണ്. പിന്നീട് ആ ഭൂമി തങ്ങളുടെതാണെന്ന് തെളിയിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ആ വ്യക്തിയുടെതായി മാറുകയാണ്. ഇതിനായി കോടതികള്‍ക്ക് പകരം വഖ്ഫ് ട്രിബ്യൂണലില്‍ എത്തി രേഖകള്‍ സഹിതം ഹാജരാക്കി ബോധ്യപ്പെടുത്തേണ്ടതായി വരുന്നു. ഭരണഘടനയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഈ അധികാരം ജനാധിപത്യ രാജ്യത്ത് ഒരിക്കലും അനുവദിക്കാന്‍ കഴിയാത്തതാണ്. അതിനാല്‍ തന്നെയാണ് ഭരണഘടന ഭേദഗതിയിലൂടെ ഈ കരി നിയമം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. 



.

എന്നാല്‍ മുനമ്പത്ത് എത്തി ആ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് നിയമസഭയിലെത്തി വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കുന്നത്. മുനമ്പം മേഖലയിലെ 600 ഓളം കുടുംബങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളും പള്ളിയും ഉള്‍പ്പടെയുള്ളത് നില നില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാറുഖ് കോളേജ് മാനേജ്മെന്റിന്റെ കയ്യില്‍ നിന്നും വില കൊടുത്തു വാങ്ങി ആധാരം കൈവശം വച്ചിരിക്കുന്ന ഭൂമിയിലാണ്. ഈ ഭൂമിയിലാണ് ഇപ്പോള്‍ വഖ്ഫ് ബോര്‍ഡ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. മുനമ്പത്തെയും മറ്റു സമാന വിഷയങ്ങളുടെയും പശ്ചാത്തലത്തില്‍ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി. ബി.സി) വഖ്ഫ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് പുല്ലുവില നല്‍കിയാണ് കേരളത്തിലെ ക്രൈസ്തവ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ നിയമഭേദഗതിക്കെതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയത്. ന്യൂനപക്ഷ പ്രീണനം എന്ന പേരില്‍ ഈ നാട്ടില്‍ നടക്കുന്ന മുസ്ലിം പ്രീണനം ഭരണഘടനയ്ക്ക് എത്രമാത്രം വിരുദ്ധമാണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് PC ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് പിന്തുണ തേടി അരമനയിലെത്തുന്ന ഇത്തരം കപട രാഷ്ട്രീയക്കാരെ ബഹുമാനപ്പെട്ട പിതാക്കന്മാര്‍ തിരിച്ചറിയണം. രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന നിരോധിത സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിനെയും സിമിയെയും പ്രോത്സാസാഹിപ്പിക്കുന്നതിന് തുല്യമാണ് കേരള നിയമസഭ പാസാക്കിയ വഖ്ഫ് നിയമ ഭേദഗതിക്കെതിരായുള്ള പ്രമേയം. ഇതിലൂടെ കേരളത്തിലും ഇന്‍ഡി മുന്നണി നിലവില്‍ വന്നിരിക്കുകയാണെന്നും PC ജോര്‍ജ്  പറഞ്ഞു.

Post a Comment

0 Comments