Breaking...

9/recent/ticker-posts

Header Ads Widget

പിറയാര്‍ ഗവ: എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു



ഏറ്റുമാനൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ വിജയികളായ പിറയാര്‍ ഗവ: എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അനുമോദന യോഗം ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ P ഗോപാല്‍ ഉദ്ഘാടനം ചെയ്തു വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കുട്ടികളുടെ വീട്ടുകളില്‍ പുസ്തക വീട് ഒരുക്കുന്ന പദ്ധതിക്ക് ഹെഡ്മിസ്ട്രസ് സബിത എസ് തുടക്കം കുറിച്ചു 


കുട്ടികളുടെ സ്വതന്ത്രരചനകളും സംവാദവും ഉള്‍പ്പെടുന്ന രചനാരംഗം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. യോഗത്തില്‍ PTA പ്രസിഡന്റ് ബിജു അധ്യക്ഷനായിരുന്നു അധ്യാപകരായ ഷീന ജോസ്, ടീന ജോസഫ്, അനീഷ് ആന്റണി, ശരണ്യ ചന്ദ്രന്‍, സുനിത ശ്രീജിത്ത്, രാജേഷ്. സി.ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി




Post a Comment

0 Comments