Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ എസ്.എം.വി. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കി.



പൂഞ്ഞാര്‍ എസ്.എം.വി. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കി. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കോട്ടയം ജില്ലാ പോലീസ് സെല്‍ഫ് ഡിഫന്‍സ് ട്രെയിനര്‍മാരാണ് പരിശീലനം നല്‍കിയത്. 


അഡ്വ. സെബാസ്‌ററ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ജയശ്രീ ആര്‍. അധ്യക്ഷത വഹിച്ചു.ലീഗല്‍ സര്‍വീസ് പ്രതിനിധി വി.എം.അബ്ദുള്ള ഖാന്‍,അധ്യാപകരായ ശ്രീജ പി.വി.,റെജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസീജ എസ്.പി., നീതു ദാസ്, ശിശിര മോള്‍,രമ്യ എന്നിവര്‍ പരിശീലന പരിപാടികളില്‍പങ്കെടുത്തു.


Post a Comment

0 Comments