കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിക്കുന്ന പോഷണ്‍ മാ പരിപാടിയുടെ ഭാഗമായി ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഇടനേരം ഭക്ഷ്യമേള നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ബിനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന കേക്ക് മുറിച്ച് ആയിരുന്നു ഉദ്ഘാടനം. പ്രിന്‍സിപ്പല്‍ രാധിക എസ്, ഹെഡ്മിസ്ട്രസ് ജോര്‍ലി ജോസ്, പിടിഎ പ്രസിഡണ്ട് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ നാടന്‍ ഭക്ഷണ വിഭവങ്ങള്‍, പോഷക സമ്പുഷ്ടമായ വിവിധ ഭക്ഷണ സാധനങ്ങള്‍, പരമ്പരാഗത നാടന്‍ പലഹാരങ്ങള്‍, തുടങ്ങിയവയൊക്കെയായിരുന്നു ഭക്ഷ്യമേളയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും അവരവരുടെ വീടുകളില്‍ തയ്യാറാക്കിയ വിഭവങ്ങളാണ് മേളയില്‍ എത്തിച്ചത്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പോഷണ്‍ മാ ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ആഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്വിസ് മത്സരങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്സ്, പോസ്റ്റര്‍ മത്സരം, തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.
0 Comments