പുന്നത്തുറ സെന്റ്തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇടവകാംഗങ്ങള്‍ക്കായി പുരാതനപ്പാട്ട് മത്സരം നടന്നു. ക്‌നാനായ സമൂഹത്തിന്റെ ചരിത്രമുള്‍ക്കൊള്ളുന്ന പുരാതന പ്പാട്ടുകള്‍ പാരമ്പര്യത്തനിമയോടെ അവതരിപ്പിച്ച് ചതുര്‍ശതാബ്ദിയിലെ വേറിട്ട ആഘോഷമായി മാറുകയായിരുന്നു പുരാതനപ്പാട്ടുകളുടെ അവതരണം. പരമ്പരാഗത വേഷമണിഞ്ഞാണ് മത്സരാര്‍ത്ഥികള്‍ വേദിയിലെത്തിയത്. പോയ കാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന പാട്ടുകളും പരമ്പരാഗത വേഷവിധാനങ്ങളും കാണികള്‍ക്ക് കൗതുകമായി. വാര്‍ഡടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടന്നത്. 19 വാര്‍ഡുകളെ പ്രതിനിധീകരിച്ച് 19 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പുരാതനപ്പാട്ടുകളുടെ അവതരണം മികച്ചതാക്കാന്‍ ഓരോ ടീമും ശ്രദ്ധിച്ചപ്പോള്‍ മത്സരങ്ങള്‍ വീറും വാശിയും, കൗതുകവും നിറഞ്ഞതായി. കാഴ്ചക്കാരില്‍ ആവേശം നിറച്ച മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 19-ാം വാര്‍ഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 4-ാം വാര്‍ഡ് രണ്ടാം സ്ഥാനവും, 17-ാം വാര്‍ഡ് മൂന്നാം സ്ഥാനവും നേടി. പരിപാടികള്‍ക്ക് ഇടവക വികാരി ഫാ ജയിംസ് ചെരുവില്‍, അസിസ്റ്റന്റ് വികാരി ഫാ ജോസഫ് തച്ചാറ, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ ബിബീഷ് ഓലിക്കാമുറി, ജോസ് മൂലക്കാട്ട്, സി. ആന്‍സി ടോം, സി. സോഫിയ, തങ്കച്ചന്‍ പായിക്കാട്ട്, ഫിലിപ്പ് അവണൂര്‍, ഷീബ പുതുമായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments