Breaking...

9/recent/ticker-posts

Header Ads Widget

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു



പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. കല്ലറയില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണ്ണം നടത്തി. സരിനുമായി നേരത്തെ ഫോണില്‍ വിളിച്ചിരുന്നതായും അദേഹം ഒടുവില്‍ സംസാരിച്ചത് കോണ്‍ഗ്രസുകാരനായിട്ടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ മൂലധനം വിശ്വാസ്യതയാണ്. അദ്ദേഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കേണ്ടത്  പാര്‍ട്ടിയാണെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തുന്നതിനെ ചാണ്ടി ഉമ്മന്‍ എതിര്‍ത്തെന്ന വാര്‍ത്തയെ രാഹുല്‍ മാങ്കൂട്ടം തള്ളി. ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണ് അതെന്നും വാര്‍ത്ത നല്‍കുമ്പോള്‍ വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെടുന്നവരോട് സംസാരിക്കാന്‍ മര്യാദ കാണിക്കണമെന്നും രാഹുല്‍ പറഞ്ഞു. പി.സി വിഷ്ണുനാഥ്, കെ.സി ജോസഫ് എന്നിവരും പുതുപ്പള്ളിയിലെത്തിയിരുന്നു.



Post a Comment

0 Comments