രാമപുരം മാര്‍ അഗസ്തീനോസ് കോളേജ് യൂണിയന്റെ 2024 -25 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനഉദ്ഘാടനം സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണന് നിര്‍വ്വഹിച്ചു. യുവതലമുറ ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യണമെന്നും, കലാപരവും ബൗദ്ധികവുമായ വേദികളില്‍ പ്രവര്‍ത്തിക്കുകയും അതിലൂടെ കൈവരിക്കുന്ന നേട്ടങ്ങളുമായിരിക്കണം വിദ്യാര്‍ഥികളുടെ യഥാര്‍ത്ഥ ലഹരി എന്നും വിഷ്ണു ഉണ്ണികൃഷ്ണന് പറഞ്ഞു. സിനിമാതാരങ്ങളായ ബിനു തൃക്കാക്കര, ദീപു എന്നിവരും പങ്കെടുത്തു.
ദയാഭാരതി എന്ന മലയാളം സിനമയില്‍ ഹരിഹരനൊപ്പം ഗാനം ആലപിച്ച രാമപുരം സ്വദേശി ഒവിയാറ്റസ് അഗസ്റ്റിനെ ചടങ്ങില്‍ ആദരിച്ചു. സിനിമാതാരങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും മ്യൂസിക്കല്‍ ഷോയും നടന്നു. കോളേജ് മാനേജര്‍ റവ. ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു .പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് കൗണ്‍സില്‍ ചെയര്മാന് ഡോയല്‍ അഗസ്റ്റിന്, സ്റ്റാഫ് അഡൈ്വസര്‍ ജോബിന് മാത്യു, വൈസ് ചെയര്‍ പേഴ്സണ്‍ ജൂണാ മരിയ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments