രാമപുരം ഉപജില്ലാ കലോത്സവം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 'കലയോളം' എന്ന് പേരിട്ടിരിക്കുന്ന കലോല്‍സവം ഒക്‌ടോബര്‍ 19, 21, 22 തീയതികളിലായാണ് നടക്കുന്നത്. 60 ലേറെ സ്‌കൂളുകളില്‍ നിന്നുള്ള 3000 ത്തോളം വരുന്ന മത്സരാര്‍ത്ഥികള്‍ 13 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കും. 19 ന് രാവിലെ 9 ന് കുറിച്ചിത്താനം ജംഗ്ഷനില്‍ നിന്ന് കലോത്സവ നഗരിയിലേക്ക് വിളംബര ഘോഷയാത്ര നടക്കും. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ 10 ന് പതാക ഉയര്‍ത്തും. കര്‍ണാടക സംഗീതത്തിലെ രാഗങ്ങളുടെ പേരാണ് 13 വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. തിങ്കള്‍ രാവിലെ 10ന് 'കലയോളം' കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എം. എല്‍. എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് എം. പി. മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു , ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി. കുര്യന്‍ , ബെല്‍ജി ഇമ്മാനുവല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 22-ാം തീയതി നടക്കുന്ന സമാപന സമ്മേളനം മാണി സി. കാപ്പന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയാകും.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, മെമ്പര്‍മാരായ എം. എന്‍. സന്തോഷ് കുമാര്‍, ജോസഫ് ജോസഫ്, നിര്‍മ്മല ദിവാകരന്‍, സലിമോള്‍ ബെന്നി, ജനറല്‍ കണ്‍വീനര്‍ സജി കെ. ബി., എച്ച്. എം. ഫോറം സെക്രട്ടറി രാജേഷ് എന്‍. വൈ., കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അനിയന്‍ തലയാറ്റുംപിള്ളില്‍, പി. ടി. എ. പ്രസിഡന്റ് സി. കെ. രാജേഷ്‌കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റാണി ജോസഫ്, ഹെഡ്മിസ്ട്രസ് സിന്ധു കെ. എന്‍., പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ അജിത്കുമാര്‍ റ്റി. എസ്., മറ്റ് വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
0 Comments